പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം തോണിപ്പാറ സ്വദേശി അഫ്‌സല്‍(25) ആണ് മരിച്ചത്. കോട്ടയം പൊന്‍കുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ് സംഭവം
കോട്ടയം: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരു ണാന്ത്യം. പൊന്‍കുന്നം തോണിപ്പാറ സ്വദേശി അഫ്‌സല്‍(25) ആണ് മരിച്ച ത്. കോട്ടയം പൊന്‍ കുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ് സംഭവം. ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിയാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാന്‍ പൊന്‍കുന്നം ശാന്തി ആശുപത്രിക്ക് സമീപത്ത് വെച്ച് ടയര്‍ പഞ്ചറാകുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറായിരുന്ന അഫ് സല്‍, പഞ്ചറായ ടയര്‍ മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജാക്കി തെന്നി നീങ്ങി വാഹനം അഫ് സലിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. ഓട്ടോ ഡ്രൈവ റായ അഫ്‌സല്‍, ഇടയ്ക്ക് പിക്കപ്പ് വാന്‍ ഓടിക്കുകയും ചെയ്തിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തി നായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റു മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌ക്കാരം പിന്നീട് നടക്കും.