വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു.
തിരുവനന്തപുരം: വിസ്മയ ശുചി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് മൊഴി ആവര്‍ ത്തിച്ച് ഭര്‍ത്താവും പ്രതിയുമായ കിരണ്‍ കുമാര്‍. വിസ്മയയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. അതേസമയം കേസില്‍ അറസ്റ്റിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇന്ന് വീട്ടി ലെത്തി ച്ച് തെളിവെടുപ്പ് നടത്തും. വിസ്മയ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വിസ്മയ ശുചിമുറി ക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. പെണ്‍കു ട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 21 ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വിസ്മയയെ കിരണ്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെ ന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം ഭാര്യ വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടൗവ്വലുമാ യി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല. പുലര്‍ച്ചെ മൂന്ന രയ്ക്ക് വഴക്കുണ്ടായപ്പോള്‍ മാതാപിതാക്കള്‍ എത്തി ഇടപെട്ടു.
ആ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാ റുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വാ ങ്ങി നല്‍കുകയും ചെയ്തു. തനിക്ക് കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോ ടാണ്. കുടുംബം പല കാര്യങ്ങളിലും തന്നോട് വിശ്വാസ വഞ്ചന കാട്ടി. അത് കാറിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല. തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ച തില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മര്‍ദ്ദനത്തില്‍ കലാശിച്ചത്.
വിസ്മയക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വര്‍ണം നല്‍കാത്തതും ഇതു കൊണ്ടായിരുന്നു. വി വാഹത്തില്‍ താനോ തന്റെ കുടുംബമോ പങ്കെടുത്തതുമില്ല. വിസ്മയയുടെ ബന്ധുക്കള്‍ അധിക്ഷേ പിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെണ്‍കുട്ടിയുടെ വീടിന് മുന്‍പില്‍ സംഘര്‍ഷമു ക്കേണ്ടി വന്നത്.
എന്നാല്‍ തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പൊലീസ് സര്‍ജ ന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷ ണ സംഘത്തിനുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുമുണ്ട്.











