ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിട്ടും പരാതിക്കാരി അതു പൊലീസില്‍ അറിയിച്ചിരുന്നില്ല എന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം തനിക്കുണ്ടായി. അങ്ങനെയാണ് ആ പരാമര്‍ശം വന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ വിശദീകരണം
തിരുവനന്തപുരം : ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരു മാറിയതില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പെണ്‍കുട്ടി യോട് സംസാരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് എന്നാണ് ജോസഫൈന്റെ വിശദീകര ണം.എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെ ണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തു തയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെ ടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്. എന്നാല്‍ പിന്നീട് ചിന്തിച്ച പ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കു കള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു- ജോസ ഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പരിപാടിയില്‍ പരാതിയുന്നയിച്ച യുവതിയോട് പൊലീസ് സ്റ്റേഷനില്‍ സമീപിച്ചിരുന്നോ എന്നായി രുന്നു ജോസഫൈന്റെ ചോദ്യം.ഇല്ലെന്ന് മറുടപ ടി നല്‍കിയ സ്ത്രീയോട് എന്നാല്‍ അനുഭവിച്ചോ എ ന്നായിരുന്നു ജോസഫൈന്റെ മറുപടി. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ താന്‍ അത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലെന്ന് ജോസഫൈന്‍ മാധ്യമങ്ങ ളോ ട് പറഞ്ഞിരുന്നു.എന്നാല്‍ ഭരണമുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് ഉള്‍ പ്പെടെ ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും, സിപിഎമ്മില്‍ തന്നെ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍ രംഗത്തുവന്നിരിക്കുന്നത്.