ആരാണ് അന്‍വര്‍, ഞാനാണ് അന്‍വര്‍, വി ഡി സതീശനെ ടാഗ് ചെയ്ത് അന്‍വര്‍ ഫെയ് സബുക്കില്‍ കുറിച്ചു. തന്റെ കാരിക്കേച്ചര്‍ സഹിതമാണ് അന്‍വറിന്റെ പോസ്റ്റ്. തിരുവ നന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി ഡി സതീശന്‍ അന്‍വറിനെ തിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയത്
കോഴിക്കോട് : മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്ന് പറയാന്‍ അന്‍വര്‍ ആരാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യത്തിന് പരിഹാസ്യ രൂപേണയുള്ള മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. ആരാണ് അന്‍വര്‍, ഞാനാണ് അന്‍വര്‍, വി ഡി സതീശനെ ടാഗ് ചെയ്ത് അന്‍വര്‍ ഫെയ്‌സബുക്കില്‍ കുറി ച്ചു. തന്റെ കാരിക്കേച്ചര്‍ സഹിതമാണ് അന്‍വറിന്റെ പോസ്റ്റ്.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി ഡി സതീശന്‍ അന്‍വറിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയത്. അന്‍വര്‍ പറയുന്നത് അനുസരിച്ചാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും അന്‍വറിന് ധൈര്യം കൊടുക്കുന്നത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യ പ്പെട്ടിരുന്നു. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലും പി വി അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള പോര്‍വിളികളുടെ പശ്ചാത്തലത്തിലായിരുന്നു വി ഡി സതീശന്‍രെ വാക്കുകള്‍. എന്തുവന്നാലും മറുനാട ന്‍ മലയാളിയെ പൂട്ടിക്കുമെന്ന് അന്‍വര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.