ശനിയും ഞായറും സമ്പൂര്‍ണ ലോക്‌ഡൌണാണെങ്കിലും കടകള്‍ തുറക്കുമെന്നാണ് വ്യാ പാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പെരുന്നാള്‍ വരെ എല്ലാ ദിവസവും കട കള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
തിരുവനന്തപുരം : വാരാന്ത്യലോക്ഡൗണ്‍ അവഗണിച്ചു സംസ്ഥാനത്ത് നാളെയും മറ്റന്നാളും കടക ള്‍ തുറക്കുമെന്ന് വ്യാപര വ്യവസായി ഏകോ പന സമിതി. വിരട്ടല്‍ വേണ്ടെന്നും സര്‍ക്കാരിന് വ്യാപാ രികളുടെ മുന്നറിയിപ്പ്. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പേടിപ്പിക്കലൊന്നും വേണ്ടെന്നും സമി തി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു.
കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താന്‍. എല്ലാവ രും എല്ലാകാലത്തും പേടിപ്പിക്കും. പീടിക ഒഴി പ്പിക്കുമെന്ന് പറഞ്ഞും, സെയിത്സ ടാക്‌സിലെ തെറ്റാ യ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. ഇതി നൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്. കടകള്‍ തുറക്കാന്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു.
ശനിയും ഞായറും സമ്പൂര്‍ണ ലോക് ഡൌണാണെങ്കിലും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യ വസായി ഏകോപന സമിതി അറിയിച്ചു. പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അ നുമതി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓണക്കാലത്ത് ഏതുതരത്തിലുള്ള ഇള വുകള്‍ നല്‍കാനാകും എന്നതും ചര്‍ച്ചയില്‍ വിഷയമായേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വ്യാപാരി സംഘടന നേതാക്കള്‍ സൂചിപ്പിച്ചു.
രാവിലെ ടി നസറുദ്ദീന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹി കള്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയു മായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. വൈകീട്ട് 3.30 നാണ് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കുക.











