കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ജോർഡൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ ഞായറാഴ്ച കുവൈത്തിലെത്തും. ഔദ്യോഗിക പ്രതിനിധി സംഘവും കിരീടാവകാശിക്കൊപ്പമുണ്ടാകും.അമീർ ശൈഖ് മിശ്അൽ അൽ അഹ്്മദ് അൽ ജാബിർ അസ്സബാഹുമായി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ കൂടിക്കാഴ്ച നടത്തും. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി ഔദ്യോഗിക ചർച്ചകളും നടത്തും.
