വ്യാജ സമ്മതപത്രം നല്‍കി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്.ശ്രീജയ്ക്ക് പി.എസ്.സി നിയമന ഉത്തരവ് കൈമാറി
കോട്ടയം: വ്യാജ സമ്മതപത്രം നല്‍കി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്തിനെ തുടര്‍ന്ന് സ ര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്.ശ്രീജയ്ക്ക് ഒടുവില്‍ നീതി. വിവാദങ്ങ ള്‍ ക്കൊടുവില്‍ ശ്രീജയ്ക്ക് നിയമന ഉത്തരവ് പി.എസ്.സി കൈമാറി. ഇന്ന് കോട്ടയം പി.എസ്.സി ഓഫീസില്‍ ഭര്‍ത്താവിനൊപ്പം എത്തിയാണ് ശ്രീജ ഉത്തരവ് കൈപ്പറ്റിയത്.
സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമ നം.സമ്മത പ ത്രം നല്‍കിയത് എസ്.ശ്രീജയല്ലെന്ന് പി.എസ്.സി നടത്തിയ പ്രാഥമിക അമന്വഷണത്തില്‍ കണ്ടെത്തി യതോടെയാണ് നിയമന ഉത്തരവ് നല്‍കിയത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെ ന്നും ഇപ്പോള്‍ ജോലി കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും ശ്രീജ പറഞ്ഞു. തന്റെ വിഷമം പുറത്തെ ത്തിച്ച മാധ്യമങ്ങളടക്കം കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നിയമന ഉത്തരവ് കൈപ്പ റ്റിയ ശേഷം ശ്രീജ പ്രതികരിച്ചു.
കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയും കുന്നത്തൂരില്‍ റവന്യൂവകുപ്പില്‍ ജീവനക്കാരിയുമായ മറ്റൊരു ശ്രീജയായിരുന്നു ജോലി ആവശ്യമില്ലെന്ന് കാണിച്ച് പി.എസ്.സിക്ക് കത്തയച്ചത്. റാങ്ക് പട്ടികയിലുള്ള വ രുടെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നല്‍കിയതെന്നും തെറ്റുപറ്റിയതില്‍ ക്ഷ മിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ചിലര്‍ നടത്തിയ ഗൂഢാലോചന ഇ തിലൂടെ പുറത്ത് വന്നിരുന്നു. വ്യാജസമ്മത പത്രം നല്‍കി അര്‍ഹതപ്പെട്ടയാളുടെ ജോലി ഇല്ലാതാക്കാന്‍ ശ്ര മിച്ചത് വലിയ വിവാദമായിരുന്നു. ശ്രീജ നടത്തിയ നിയമപോരാട്ടവും സ്വന്തം നിലയില്‍ നടത്തിയ അന്വേ ഷണവുമാണ് ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്.
ഇരുവരുടെയും പേരും ഇനിഷ്യലും ജനനത്തീയതിയും ഒന്നാണെങ്കിലും വിലാസം വ്യത്യസ്തമാണ്. സത്യ പ്രസ്താവന നല്‍കിയ ശ്രീജയുമായി പിഎസ്സി ഓഫിസില്‍ നിന്നു കത്തിടപാടും നടത്തി. എന്നിട്ടും വിലാ സം മാറിയത് പിഎസ് സി ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ല. ഇരുവരുടെയും ഫോട്ടോകള്‍ വ്യത്യസ്തമാണ്. ജോലി വേണ്ട എന്ന് സത്യപ്രസ്താവന നല്‍കിയ ഉദ്യോഗാര്‍ഥി സിവില്‍ സപ്ലൈസ് സെയില്‍സ്മാന്‍ പരീക്ഷ എഴുതി യിട്ടില്ല. ഇക്കാര്യം പിഎസ്സി പരിശോധിച്ചില്ല എന്നതും വലിയ വീഴ്ചയാണ്.