തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സം ഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നര വര്‍ഷത്തിനിടെ 15 ലധികം ആളുകള്‍ പീഡിപ്പിച്ചെ ന്ന് പെണ്‍കുട്ടിയുടെ മൊഴി
തൊടുപുഴ: തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നര വര്‍ഷത്തിനിടെ 15 ലധികം ആളുകള്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 15 ലേറെ പേര്‍ പീഡിപ്പിച്ചു എന്നാണ് കേസ്.
പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ചി സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂ ര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍ ,കോടി ക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവ രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്.
ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് മുഖ്യപ്രതി. ഇയാള്‍ ജോലി വാഗ്ദാ നം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച കാഴ്ചവയ്ക്കുകയുമായിരുന്നു. സംഭവ ത്തില്‍ ബേബി അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് എഫ്ഐആര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടു ണ്ട്.
കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവപ്പെ ടുന്ന കുടുംബമാണ്. കുട്ടിയുടെ സാഹചര്യം മനസ്സിലാക്കിയ ബേബി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമാ യി ചൂഷണം ചെയ്യുകയും, മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 20 ഓ ളം പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വെച്ചതായി ബേബി പൊലീസിനോട് സമ്മതിച്ചു.
അതിനിടെ, പെണ്‍കുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈറേ ഞ്ച് മേഖലയില്‍ വെച്ച് ഡ്രൈവറായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈല്‍ഡ് വെല്‍ഫെ യര്‍ കമ്മിറ്റി ഇടപെട്ടാണ് വിവാഹം തടഞ്ഞത്.