തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമന ത്തിലേക്ക് സിപിഎമ്മു കാരെ ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്ക് മേയറുടെ കത്ത്. കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തയച്ചിരിക്കുന്നത്
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തി ലേക്ക് സിപിഎമ്മുകാരെ ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്ക് മേയറുടെ ക ത്ത്. കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തയച്ചിരിക്കുന്നത്. മേയ റുടെ ഔദ്യോഗിക ലെറ്റര്‍ പാഡി ലാണ് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
295 പേരുടെ നിയമനത്തിന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തിക യും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് ജില്ലാ നേതാക്കള്‍ അതാത് വാര്‍ഡുകളിലെ വാട്സാപ് ഗ്രൂപ്പുകളി ലേക്ക് അയച്ചതോടെയാണ് പുറത്തായത്. അതേ സമയം ഇത്തരം ഒരു കത്ത് താന്‍ അയച്ചിട്ടില്ലെന്നാണ് മേയറുടെ പ്രതികരണം. കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.











