നഗരത്തിലെ എംജി റോഡില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമിച്ച യുവാവിനെ പൊലിസ് രക്ഷിച്ചു. ഹോട്ടല്‍ ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാ ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
തൃശൂര്‍: നഗരത്തിലെ എംജി റോഡില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമിച്ച യു വാവിനെ പൊലിസ് രക്ഷിച്ചു. ഹോട്ടല്‍ ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാണ് ആത്മ ഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു.
നഗരത്തിലെ ഹോട്ടലില്‍ നാലുമാസം ജോലി ചെയ്തിന്റെ കൂലി ഉടമ നല്‍കിയില്ലെന്നാണ് യുവാവിന്റെ ആ രോപണം. ജോലി ചെയ്ത വകയില്‍ രണ്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് യുവാവ് പറയുന്നത്. ഹോട്ടല്‍ ഉട മ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കടയുടെ മുന്നില്‍ ഭാര്യയ്ക്കൊപ്പമെത്തിയ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴി ക്കുകയായിരുന്നു. നീതിക്കായി യുവാവ് ലേബര്‍ കമ്മീഷണറെയും സമീപിച്ചിരന്നു. എന്നാല്‍ ലേബര്‍ ഓ ഫീസറുടെ നിര്‍ദേശമുണ്ടായിട്ടും ഉടമ ശമ്പളം നല്‍കിയില്ലെന്നും യുവാവ് പറയുന്നു.
എന്നാല്‍ യുവാവ് കള്ളം പറയുകയാണെന്നാണ് ഹോട്ടലുടമയുടെ വാദം. കട തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളു. പിന്നെ എങ്ങനെയാണ് നാലുമാസത്തെ കുടിശ്ശിക കൊടുക്കാനുണ്ടാകുയെന്നാണ് ഹോട്ടല്‍ ഉടമ ചോദിക്കുന്നത്. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നഗരമധ്യത്തില്‍ ആത്മഹത്യ ചെയ്യാ ന്‍ ശ്രമിച്ചതിന് ആസിഫിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.