തുറമുഖ നഗരമായ അഖ്വാബയിലാണ് ദുരന്തമുണ്ടായത് 250 ല്‍ അധികം പേര്‍ ക്ലോറിന്‍ വാതകം ശ്വസിച്ച് ആശുപത്രിയിലാണ്
അമ്മാന് : ജോര്‍ദ്ദാനിലെ തുറമുഖ നഗരമായ അഖ്വാബയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വിഷവാതകം ശ്വസിച്ച 250 ല്‍ അധികമാളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തെ തുടര്‍ന്ന് സമീപവാസികളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിഷവാതക ചോര്‍ച്ച തടയുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ശ്രമം തുടരുകയാണ്.
ചെങ്കടല്‍ തീരത്തെ തുറമുഖമായ അഖ്വാബയിലെ കെമിക്കല്‍ സ്റ്റോറേജ് കണ്ടെയിനറില്‍ നിന്നാണ് ക്ലോറിന്‍ വാതകം ചോര്‍ന്നത്. ക്രെയിന്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ഉയര്‍ത്തുന്നതിനിടെ നിലത്തുവീണാണ് വാതകം ചോര്‍ന്നത്.
അപകട സ്ഥലത്തും നിന്നും 26 കിലോമീറ്റര്‍ അകലെയാണ് ജനവാസ മേഖല..
കണ്ടെയിനര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിന്നിടെ പൊടുന്നനെ കപ്പലിലേക്ക് വീഴുന്നതാും പൊട്ടിത്തെറിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.
35 ടണ്‍ വരുന്ന ക്ലോറിന്‍ വാതകമുള്ള കണ്ടെയ്‌നറുകള്‍ ജിബുട്ടിയിലേക്ക് കയറ്റി അയയ്ക്കാന്‍ കപ്പലിലേക്ക് ലോഡ് ചെയ്യുന്നതിന്നിടെയാണ് അപകടം.
10 people killed and 199 wounded after chlorine gas cylinder explodes at Jordan port. pic.twitter.com/swO8dFIfmn
— Joshua Jered (@Joshuajered) June 27, 2022
പച്ചയും മഞ്ഞയും കലര്‍ന്ന നിറമുള്ള വിഷവാതകമായ ക്ലോറിന്‍ വ്യവസായിക -വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. സാധാരണ ഊഷ്മാവിലും മര്‍ദ്ദത്തിലും ഇതിന് അപകട സാധ്യത ഇല്ലെങ്കിലും ഇതിന് വിരുദ്ധമായ സാഹചര്യങ്ങളില്‍ വിഷവാതകമായി മാറുകയും ചെയ്യുകയാണ് പതിവ്.
ക്ലോറിന്‍ വാതകം ശ്വസിക്കുകയോ ശരീരത്തില്‍ ഏല്‍ക്കുകയോ ചെയ്താല്‍ വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് ആസിഡായി പരിണമിക്കുകയും ശരിരത്തിന്റെ കോശങ്ങളെ ബാധിക്കുകയും ചെയ്യും.
വലിയ തോതില്‍ ക്ലോറിന്‍ ശ്വസിച്ചാല്‍ ശ്വാസകോശത്തില്‍ ദ്രാവകം നിറഞ്ഞ് മരണം സംഭവിക്കും.
തുറമുഖത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും വീടിനുള്ളില്‍ തന്നെ കഴിയാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനലുകളും വാതിലുകളും അടച്ചിട്ട നിലയില്‍ കഴിയാനാണ് നിര്‍ദ്ദേശം.