ജോണ്‍ പോള്‍ നല്ല സിനിമ യുടെ ജനകീയ മുഖമായിരുന്നു എന്നും ജീവിതത്തിന്റെ സിംഹ ഭാഗവും അദ്ദേഹം നല്ല സിനിമയ്ക്കു വേണ്ടിയും സിനിമയെ കൂടുതല്‍ ജനകീ യമാക്കുന്നതിനു വേണ്ടിയും പ്രയത്‌നിച്ചു എന്നും ഇന്‍സൈറ്റ് പ്രസിഡന്റ് കെ ആര്‍ ചെത്തല്ലൂര്‍
പാലക്കാട് : അന്തരിച്ച ചലച്ചിത്രപ്രതിഭ ജോണ്‍ പോള്‍ നല്ല സിനിമയുടെ ജനകീയ മുഖമായിരുന്നു എന്നും ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം നല്ല സിനിമയ്ക്കു വേണ്ടിയും സിനിമയെ കൂടുതല്‍ ജനകീയമാ ക്കുന്നതിനു വേണ്ടിയും പ്രയത്‌നിച്ചു എന്നും ഇന്‍സൈറ്റ് പ്രസിഡന്റ് കെ ആര്‍ ചെത്തല്ലൂര്‍ അഭിപ്രായ പ്പെട്ടു.
പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഓഫീസില്‍ സംഘടിപ്പിച്ച ജോണ്‍ പോള്‍ അനുസ്മരണ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി വിന്‍സെന്റ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ജോണ്‍ പോളിന്റെ ചല ച്ചിത്രസപര്യ, ചലച്ചിത്ര കാരന്മാര്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥിക ള്‍ക്കും ചാലക ശക്തിയായിരുന്നു എന്ന് അ നുശോചനപ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ സി കെ രാമകൃഷ്ണന്‍, മാണിക്കോത്ത് മാധവ ദേവ്, മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.