ജൂലൈ 31നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാ പിക്കുന്ന ത്. അതിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തി യാക്കാനാണ് സ്‌കൂ ളുകളോട് സിബിഎസ്ഇ നിര്‍ദേശിച്ചു
ന്യൂഡല്‍ഹി: ജൂലൈ 22നകം പന്ത്രണ്ടാം ക്ലാസ് ഫലം നല്‍കണമെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം.11,12 ക്ലാസുകളിലെ റിസള്‍ട്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇന്ന് രാത്രി മുതല്‍ പ്രത്യേക പോര്‍ ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജൂലൈ 22നകം മോഡറേഷന്‍ അട ക്കമുള്ള നടപടികള്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ സി ബിഎസ്ഇ നിര്‍ദേശിച്ചു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ പോര്‍ട്ടലിന്റെ ലിങ്ക് ലഭ്യമാണ്.
ജൂലൈ 31നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ത്. അതിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സ്‌കൂ ളുകളോട് സിബിഎസ്ഇ നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനകം 11,12 ക്ലാസുകളിലെ റിസള്‍ട്ട് അപ് ഡേറ്റ് ചെയ്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മോഡറേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാ ധിച്ചില്ലെങ്കില്‍ അത്തരം സ്‌കൂളുകളുടെ ഫലം ജൂലൈ 31ന് ശേഷം പ്രത്യേകമായി പ്രഖ്യാപി ക്കു മെന്നും സിബിഎസ്ഇ അറിയിച്ചു.
മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട നയം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. അല്ലാത്ത പക്ഷം കുട്ടികള്‍ക്കിടയില്‍ മാര്‍ക്ക്ദാനത്തില്‍ അപാകതകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. കുട്ടിക ള്‍ ആരും അനീതിക്ക് ഇരയാവരുതെന്നും സിബിഎസ്ഇ സര്‍ക്കുലറില്‍ പറയുന്നു. പത്താം ക്ലാസി ലെയും പതിനൊന്നാം ക്ലാസിലെയും ഫലത്തിന്റെയും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കി ന്റെ യും അടിസ്ഥാനത്തിലാണ് പ്ലസ് ടു ഫലം നിര്‍ണയിക്കാന്‍ പോകുന്നത്.












