മസ്കത്ത്: ജൂനിയർ ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിയിൽ ബുധനാഴ്ച ഇന്ത്യ-പാകിസ്താൻ പോരാട്ടം. അമീറാത്തിലെ ഹോക്കി സ്റ്റേഡിയത്തിൽ ബുധനാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം. ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ പാകിസ്താൻ ജപ്പാനെ 4-2നും രണ്ടാം സെമിയിൽ ഇന്ത്യ മലേഷ്യയെ 3-നും തകർത്താണ് ഇരു ടീമുകളും ഫൈനലിലേക്ക് കടന്നുകയറിയത്. ഇന്ത്യക്കുവേണ്ടി ദിൽരാജ്, രോഹിത്, ശർദാനന്ദ് തീവാരി എന്നിവർ ഗോൾ നേടി. ഇന്ത്യയുടെ മത്സരം കാണാനായി മലയാളികളടക്കമുള്ള നിരവധി ഇന്ത്യൻ പ്രവാസികൾ സ്റ്റേഡിയത്തിലെത്തിയിരുന്നു.
