കുവൈത്ത് സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമാക്കി നിജപ്പെടുത്തി ഇന്നലെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന്, ജീവപര്യന്തം തടവ് കേസുകള്‍ പുനപരിശോധിക്കാന്‍ കമ്മിറ്റി’ രൂപീകരിച്ചു. പുതിയ കമ്മിറ്റിയുടെ സംബന്ധിച്ച് 2025-ലെ 397-ാം നമ്പര്‍ മന്ത്രിതല പ്രമേയം പ്രകാരം ഔദ്ദ്യോഗിക ഗസറ്റായ അലിയോമില്‍ പ്രസിദ്ധീകരിച്ചു.
കമ്മിറ്റി പരിശോധിക്കുന്ന വിഷയങ്ങള്‍:
കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കുന്നവരുടെ ഫയലുകള്‍ പരിശോധിച്ച്, വ്യവസ്ഥകള്‍ പാലിച്ചാല്‍ അവരുടെ മോചനം സാധ്യമാക്കും.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എല്ലാവരുടെയും ഫയലുകള്‍ കമ്മിറ്റി പരിശോധിച്ച് ആഭ്യന്തര മന്ത്രിക്കും അറ്റോര്‍ണി ജനറലിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടങ്കലില്‍ കഴിഞ്ഞ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ മോചനം താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും:
കുറ്റവാളിയുടെ പുനരധിവാസത്തെ കുറിച്ചുള്ള വിലയിരുത്തലില്‍ വിശ്വസിക്കാന്‍ തക്കതായ കാരണമുണ്ടാകണം.
ജയിലിനുള്ളില്‍ നല്ല പെരുമാറ്റം ഉണ്ടായിരിക്കണം.
മോചനം പൊതുസുരക്ഷയ്ക്ക് ഭീഷണിയാകരുത്.
കൂടാതെ, മോചിതനാകുന്ന വ്യക്തിയെ നിരീക്ഷിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കവിയാത്ത കാലയളവിലേക്ക് ‘ഇലക്ട്രോണിക് ബ്രേസ്ലെറ്റ്’ ഘടിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉത്തരവിടാം.കൂടാതെ, മോചിതനാകുന്ന വ്യക്തിയെ നിരീക്ഷിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കവിയാത്ത കാലയളവിലേക്ക് ‘ഇലക്ട്രോണിക് ബ്രേസ്ലെറ്റ്’ ഘടിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉത്തരവിടാം.മോചിതനായ വ്യക്തി വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. ഏതെങ്കിലും വ്യവസ്ഥാ ലംഘനം കണ്ടെത്തിയാല്‍ മോചനം റദ്ദാക്കും.
കമ്മിറ്റി അംഗങ്ങള്‍:
- പബ്ലിക് പ്രോസിക്യൂഷന്‍ ഒഫിസില്‍ നിന്ന് ഡെപ്യൂട്ടിയുടെ റാങ്കുള്ള ഒരു ഓഫിസര്‍.
- രണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങള്‍.
- ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രിവന്റീവ് സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി.
- ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ അംഗമായി അദ്ദേഹത്തിന്റെ പ്രതിനിധി.
- കറക്ഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ പ്രതിനിധി.
- കോടതി വിധികള്‍ നടപ്പിലാക്കുന്നതിനുള്ള ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ അംഗം.