സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി
ന്യുഡല്‍ഹി: സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീല്‍. അപൂ ര്‍വങ്ങളില്‍ അപൂര്‍വമായ കേസാ യതിനാല്‍ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവ ശ്യം.
ശിക്ഷയിലൂടെ നന്നാവും എന്ന് കരുതുന്ന വ്യക്തികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ നല്‍കുന്നത്. മാറ്റം ഉ ണ്ടായ ശേഷം ഇത്തരക്കാരെ സമൂഹത്തിലേക്ക് തന്നെ പറഞ്ഞുവിടുകയാണ് പതിവ്. എന്നാല്‍ അത്തര ത്തില്‍ ശിക്ഷയിലൂടെ മാറ്റം ഉണ്ടാവുന്ന വ്യക്തിയല്ല നിഷാം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ നേര ത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ച ന്ദ്രബോസിനു നേരേ നിഷാം നട ത്തിയതെന്നാണ് വിധിയില്‍ ഹൈക്കോടതി പറഞ്ഞത്.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വി യോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.











