കെഎസ്ആര്‍ടിസി ശമ്പള കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാ ക്കി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന് പറഞ്ഞ യൂണിയനുകള്‍ ഉറപ്പ് ലം ഘിച്ചു. പത്താം തിയതിയ്ക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരം ചെയ്യില്ലെന്ന ഉറപ്പി ലാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഉത്തരവാദിത്വമില്ലെന്ന് വ്യ ക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന് പറഞ്ഞ യൂണിയനുകള്‍ ഉറപ്പ് ലംഘിച്ചു. പത്താം തിയതിയ്ക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരം ചെയ്യില്ലെന്ന ഉറപ്പിലാണ്. സമരം നടത്തി യതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ഇനി ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ല. സര്‍ക്കാരിന് നല്‍കിയ വാഗ്ദാനം രാഷ്ട്രീയ പ്രേരി തമായി ചില യൂണിയനുകള്‍ ലംഘിച്ചു. ഇനി യൂണിയനുകളും മാ നേജ്മെന്റും തീരുമാനിക്കട്ടെയെന്ന് ആന്റണി രാജു പറഞ്ഞു.സര്‍ക്കാരിന് കീഴിലുള്ള നൂറ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം ന ല്‍കേണ്ടത് മാനേജ്മെന്റാണ്. സര്‍ക്കാര്‍ വാക്ക് വിശ്വാസത്തിലെടുക്കാതെ ആറാം തിയതി സമരം നടത്തിയതിനെ മന്ത്രി വിമര്‍ശിച്ചു.
പത്താം തിയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ ഇന്ന ലെ മുപ്പത് കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇത് എല്ലാവര്‍ ക്കും ശമ്പളം നല്‍കാന്‍ തികയില്ല. അതി നായി 55 ലക്ഷം രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. തുക കണ്ടെത്താന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കും. ബാങ്കില്‍ നിന്നും വായ്പ എടുത്ത് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. ഈ മാസം പകുതിയോടെ യായി രിക്കും ശമ്പള വിതരണം ആരംഭിക്കുക എന്നാണ് സൂചന.
ഇന്ന് അര്‍ദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ശമ്പളം കിട്ടിയില്ലെങ്കില്‍ അടുത്ത ദിവസം തന്നെ യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആ ലോചിക്കുമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് പണിമുടക്ക് പിന്‍വലിച്ച സിഐടിയു യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.











