കുവൈത്ത് സിറ്റി : തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് വ്യക്തിഗത സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരായ നിയമലംഘനമാണെന്ന് കുവൈത്ത് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
ചില പ്രവാസി മാനേജർമാർ സ്ഥാപന ഉടമകളുടെ അറിവില്ലാതെ ജീവനക്കാരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള സ്വകാര്യ രേഖകൾ പിടിച്ചുവയ്ക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർശന നടപടികളാണ് സ്വീകരിക്കുന്നത്.
പാസ്പോർട്ട് തിരികെ നൽകാൻ തൊഴിൽദാതാവ് വിസമ്മതിക്കുന്നുവെങ്കിൽ അതോറിറ്റി ഫോർ മാൻപവറിലോ (PAM) അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിലോ പരാതി നൽകാവുന്നതാണ്.
തുടർച്ചയായ വിസമ്മതനം നേരിടുന്ന പക്ഷത്തിൽ, ബന്ധപ്പെട്ട എംബസിയെ സമീപിച്ച് അടിയന്തര യാത്രാ രേഖ (ഔട്ട്‌പാസ്) അപേക്ഷിക്കാം.
നിയമവിരുദ്ധമായി പാസ്പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.