ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍
റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു. ടൂറിസവും എണ്ണയും ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി തുടരുകയാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ നടത്തിയ വാക്‌സിനേഷന്‍ ക്യാംപെയിനാണ് ഇതര മേഖലകളില്‍ നിന്ന് വ്യത്യസ്ഥമായി ഗള്‍ഫ് രാജ്യങ്ങളെ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പില്‍ നിന്നും രക്ഷിച്ചത്.
2022 ല്‍ സൗദിയുടെ സമ്പദ് രംഗം ഏഴു ശതമാനത്തിലേറെ വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക് കണക്കൂക്കൂട്ടുന്നു.
ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് സൗദി ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ സഹായിച്ചു. ഇതിനൊപ്പം എണ്ണയിതര മേഖലയുടെ വളര്‍ച്ചയും സമ്പദ് മേഖലയ്ക്ക് സഹായകരമായി.
ടൂറിസം മേഖല മികച്ച പ്രകടനം കാഴ്ചവെച്ചത് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുന്നു.
അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും ഉയര്‍ന്ന ഉപഭോഗവും ആഭ്യന്തര മൂലധന നിക്ഷേപവും സൗദി അറേബ്യയുടെ സമ്പദ് രംഗത്തെ സജീവമാക്കി നിലനിര്‍ത്തുന്നു.
ജിസിസി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 5.9 ആണ്. സൗദി അറേബ്യയുടേത് ഏഴു ശതമാനമാണ്.
2050 ഓടെ കാര്‍ബണ്‍ രഹിത രാജ്യം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളോരൊന്നും പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
അടുത്ത പത്തുവര്‍ഷക്കാലം കൊണ്ട് എണ്ണയില്‍ നിന്നുള്ള വരുമാനം കുറയുമെന്നത് മുന്നില്‍ കണ്ടാണ് പുതിയ ഊര്‍ജ്ജ നയം രൂപികരിക്കുന്നത്. സുസ്ഥിര വികസനത്തിനായി ജിസിസി രാജ്യങ്ങള്‍ പദ്ധതികള്‍ പുനസംഘടിപ്പിക്കുന്ന തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.