- പ്രധാന പ്രഖ്യാപനങ്ങള്‍ :
- എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 7.8 കോടി രൂപ വകയിരുത്തി
- കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു,70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും
- സ്റ്റാര്‍ട്ട്അപ്പ് മിഷന് ബജറ്റില്‍ 90.2 കോടി രൂപ വകയിരുത്തി, ടെക്നോ പാര്‍ക്കിന് 26 കോടിയും ഇന്‍ഫോ പാര്‍ക്കിന് 25 കോടിയുമാണ് വകയിരുത്തല്‍
- വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.
തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും. - റബര്‍ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
- സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം: അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് ബജറ്റ് അവതരണത്തിന് അഭിമുഖമായി ധനമന്ത്രി പറഞ്ഞു. കേരളം പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. വ്യാവ സായ മേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി. സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്കുണ്ടാകില്ല. അധികഭാരം അടിച്ചേല്‍പി ക്കുന്നത് എല്‍ഡിഎഫ് നയമല്ലെന്നും ചെലവ് ചുരുക്കാന്‍ സ്വാഭാവികമായും നിര്‍ദേശങ്ങളുണ്ടാകുമെ ന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.











