ജിഎസ്ടി കുടിശികയുടെ പ്രശ്‌നമല്ല കേരളം ഉന്നയിക്കുന്നത്. മറിച്ച് സംസ്ഥാന ങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്ന താണെന്നും മന്ത്രി വ്യക്തമാക്കി.18,000 കോടിയുടെ നഷ്ടമാണ് കേരളത്തിന് ഇതി ലൂടെ ഉണ്ടായത്. യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ബാലഗോപാ ല്‍ കുറ്റപ്പെടുത്തി
തിരുവനന്തപുരം : ജിഎസ്ടി കുടിശിക വിഷയത്തില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞ മറുപടി വാദം തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ കണക്കുകള്‍ കൃത്യമാ യി സമര്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതുവരെ എല്ലാ ഗഡുവും കൃത്യമായി നല്‍കിയതെന്നും ബാല ഗോപാല്‍ പറഞ്ഞു.
ജിഎസ്ടി കുടിശികയുടെ പ്രശ്‌നമല്ല കേരളം ഉന്നയിക്കുന്നത്. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതാണെന്നും മന്ത്രി വ്യക്തമാക്കി.18,000 കോടി യുടെ നഷ്ടമാണ് കേരളത്തിന് ഇതിലൂടെ ഉണ്ടായത്. യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവക്കാനാണ് ചിലര്‍ ശ്രമി ക്കുന്നതെന്നും ബാലഗോപാ ല്‍ കുറ്റപ്പെടുത്തി.
എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് നിര്‍മല സീതാരാമന്‍ കേരളത്തി നെതിരെ സംസാരിച്ചത്. കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്നായിരുന്നു നിര്‍മല സീതാ രാമന്റെ മറുപടി.ഈ മറുപടി തള്ളിയാണ് ബാലഗോപാല്‍ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ബാല ഗോപാലിന്റെ മറുപടി.
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേരളം 2017 മുതല്‍ എ ജി സാക്ഷ്യപ്പെടുത്തിയ രേഖകകള്‍ സമര്‍പ്പിക്കാറില്ലെന്നായിരുന്നു നിര്‍മല സീതാരാമന്റെ ആരോപ ണം. കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ട പരിഹാര കുടിശിക ഉടന്‍ നല്‍കുമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസത്തെ നികുതി വി ഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട്. അതിന്റെ വിഹിതം കേരളത്തിനും ലഭിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കൊല്ലം എം പി. എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഇതു സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാ യിരുന്നു ധനമന്ത്രിയുടെ മറുപടി. ഇതു സംബന്ധിച്ച് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും നിര്‍മലസീതാരാമന്‍ എന്‍ കെ പ്രേമചന്ദ്രനോട് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ രൂപം
കേരളത്തിന് ജിഎസ്ടി കുടിശിക ഇനത്തില്‍ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേ രളത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തി യതുമുള്ള ശ്രീ.എന്‍ കെ പ്രേമചന്ദ്ര ന്‍ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നല്‍കിയ ഉത്തരവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരള ത്തിന് കുടിശികയായി കേന്ദ്രം നല്‍കാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാ നുള്ള ജി.എസ്.ടി കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.
തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാ ണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്. കേരളം ഉന്നയി ക്കുന്ന പ്രശ്‌നം കുടിശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍ കേ ണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്റേ താണ്.
ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവാണുണ്ടായിട്ടു ള്ളത്. 2022 ജൂണ്‍ 30ന് ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്.
പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികു തി വെട്ടിക്കുറച്ചതിന്റെ ഭാഗമായും സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ ജി എ സ് ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുള്‍പ്പെ ടെ യുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ഇതേ ആവശ്യം ഉന്നയിച്ചവരാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000 ത്തോളം കൂടി രൂപ യുടെ നഷ്ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍.
കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്ടി നഷ്ടപരിഹാരം മാത്ര മാണ് ലഭിക്കാനുള്ളത് . കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുമു ണ്ട്. കേന്ദ്രവുമായുള്ള കത്തി ടപാടുകള്‍ അതിന്റെ മുറക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമു ക്ക് കേന്ദ്രം നല്‍കിയതും. കേരളത്തിനര്‍ഹ മായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നില പാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണം.