യക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) യുടെ പിടിയിലായി ജയി ലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബര്‍ 26ലേക്ക് മാറ്റി. നാളെ കേസ് പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു
മുംബൈ: മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) യുടെ പിടിയിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബര്‍ 26ലേക്ക് മാറ്റി. നാളെ കേസ് പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ചൊവ്വാഴ്ച പരിഗണിക്കു മെന്ന് കോടതി അറിയിച്ചു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും മുംബൈ ഹൈക്കോടതി പരിഗണിച്ചില്ല. ആര്യന്‍ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പലവട്ടം ഹര്‍ജി നല്‍കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
മുംബൈ ലഹരിക്കേസില്‍ ആര്യന്‍ ഖാന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റിനും നടി മൂണ്‍മൂണ്‍ ധ മേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല.അന്വേഷണം പ്രാരംഭ ഘട്ടത്തിലായ തിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദി ക്കരുതെന്ന് എന്‍സിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍ സിബി കോടതിയെ അറിയി ച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണ മെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെ കാണാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍ താ രവുമായ ഷാറൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തി യിരുന്നു.ആര്യനും ഷാറൂഖും തമ്മിലു ള്ള കൂടിക്കാഴ്ച 18 മിനുട്ടോളം നീണ്ടു. കൂടിക്കാഴ്ചയ്ക്കിടെ ആര്യന്‍ വികാരാധീനനായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന് 20 മിനിറ്റ് സമയം അനുവദിച്ചിരുന്നെങ്കിലും 18 മിനിറ്റ് മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്. കോ വിഡ് മഹാമാരി കണക്കിലെടുത്ത് തടവുകാര്‍ക്ക് വീട്ടുകാരെ കാണുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഈ വിലക്ക് ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ആര്യനെ കാണാന്‍ ഷാ റൂഖിന് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്.
കേസില്‍ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഷാറൂഖ് ഖാന്‍ മകനെ സന്ദര്‍ശി ക്കാന്‍ എത്തിയത്.ആര്യന്‍ ഖാന് പ്രത്യേക എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് താരം ഹൈക്കോടതിയെ സമീപിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോ ടതി അംഗീകരിച്ചിട്ടില്ല. 23 കാരനായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്ന ലെ പ്രത്യേക കോടതി തള്ളിയിരുന്നു. മൂന്നാം തവണയാണ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍ സിബി റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാ ണ് ജാമ്യം എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചത്.