വിദ്വേഷ പ്രസംഗ കേസില്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന പി സി ജോര്‍ജിന്റെ ജാമ്യാ പേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1:45ന് ഹര്‍ജി പര ഗണിക്കും. ഹര്‍ജി നാളത്തേക്ക് മാറ്റിയതോടെ പി സി ജോര്‍ജ് ഇന്ന് പൂജ പ്പുര ജയിലില്‍ തുടരും.
കൊച്ചി : വിദ്വേഷ പ്രസംഗ കേസില്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന പി സി ജോര്‍ജിന്റെ ജാമ്യാ പേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1:45ന് ഹര്‍ജി പരഗണിക്കും .ഹര്‍ജി നാളത്തേക്ക് മാറ്റിയതോടെ പി സി ജോര്‍ജ് ഇന്ന് പൂജപ്പുര ജയിലില്‍ തുടരും.
ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ജാമ്യഹര്‍ജിയുമാണ് നാളെ ഉച്ചക്ക് പരിഗണിക്കാമെന്ന് കോട തി അറിയിച്ചത്. ഇരുഹരജികളും പരിഗണിക്കുന്നതിന് മുമ്പ് പൊലീസില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടി. കേസില്‍ സര്‍ക്കാറിന്റെ വാദം കേള്‍ക്കണമെന്നും കോടതി അറിയിച്ചു. പൊലീസ് തീവ്രവാദി യെപോലെ പേരുമാറിയെന്ന് ജാമ്യാപേക്ഷയില്‍ ജോര്‍ജ് പറഞ്ഞു.
പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്നും കോടതി ആരാഞ്ഞു. പൊലീസില്‍ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നല്‍കാന്‍ സമയം വേണം എന്നും ഡയ റക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അ റിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. അ തുവരെ മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും. പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തി ലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതി നാല്‍ കഴിഞ്ഞ ദിവസമാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടു പിന്നാലെ കൊച്ചിയി ലെത്തി പൊലീസ് സംഘം ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരു വനന്തപുരത്തേക്കും എത്തിച്ചു.












