മൂന്ന് മാസത്തിന് ശേഷം കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശി ക്കാം.അത് വരെ എറണാകുളം ജില്ല വിട്ട് പോകരു തെന്നാണ് കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി : തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവ സ്ഥയില്‍ ഇളവ് അനുവദിച്ചു ഹൈക്കോടതി. ഇരുവര്‍ക്കും മൂന്നുമാസം കഴിഞ്ഞ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം. അത് വരെ എറണാകുളം ജില്ല വിട്ട് പോകരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഫ സല്‍ വധക്കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. അന്വേഷണവുമാ യി സഹകരിക്കണമെന്നും കോടതി നിര്‍ ദേശിച്ചു.
എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളി ക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. എറണാകുളം ജില്ല വിട്ടു പോവരുതെന്ന വ്യവ സ്ഥയിലാണ് കോടതി 2013 ല്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
കേസില്‍ ഹൈക്കോടതി തുടരന്വേഷണം നിര്‍ദേശിച്ചതിനാല്‍ വിചാരണ നീട്ടിക്കണമെന്നാവശ്യ പ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹര്‍ ജിക്കാര്‍ ബോധിപ്പിച്ചു. പ്രതികള്‍ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണന്നും സാക്ഷി കളെ സ്വാധീനിക്കുമെന്നും ഇളവ് നല്‍കരുതെന്നുമായിരുന്നു സിബിഐയുടെ വാദം.
ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2013ലാണ് കാരായിമാര്‍ക്ക് കോടതി കര്‍ശന ഉപാധിക ളോടെ ജാമ്യം നല്‍കിയത്. കഴിഞ്ഞ ഏഴര വര്‍ ഷമായി കാരായി രാജനും ചന്ദശേഖരനും കോടതി അനുമതി ഇല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ വെട്ടേറ്റ് കൊല്ലപ്പെടു ന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ചൂണ്ടികാട്ടി ഫസലിന്റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസ് സിബിഐ എറ്റെടുത്തു. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ള 8 പേരെ പ്രതികളാക്കി 2012 ജൂണ്‍ 12ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.