കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കല്‍ അനീഷ് മോഹന്‍ ആണ് പിടിയിലായത്. തിരു വ മ്പാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറി ന് മുന്‍വശം സംശയാസ്പദ സാഹ ചര്യ ത്തില്‍ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്
കോഴിക്കോട്: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ തിരുവമ്പാടി പൊലിസ് അറസ്റ്റ് ചെ യ്തു. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കല്‍ അനീഷ് മോഹന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവമ്പാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറിന് മുന്‍വശം സംശയാ സ്പദസാഹ ചര്യത്തില്‍ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്.
സഞ്ചരിച്ച ബൈക്ക് തോട്ടുമുക്കത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പൊലിസിനോട് ഇയാള്‍ സമ്മതി ക്കു കയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയി ല്‍ വാഹനത്തില്‍ പൂട്ട് പൊളിക്കാന്‍ ഉപയോഗിക്കു ന്ന ഇരുമ്പ് കമ്പിയും കണ്ടെത്തി. ഇതോടെ പൊലിസ് അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവമ്പാടി എസ്ഐ കെ കെ ആഷിം, എഎസ്ഐ റഷീദ്, സിപിഒ അസീസ്, മുനീര്‍ എന്നിവരാ ണ് പ്രതിയെ പിടി കൂടിയത്. പ്രതി നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ 16ാം തീയതി പ്രതി കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയയതാണെന്നും പൊലിസ് പറഞ്ഞു.
അനീഷിനെതിരെ മുക്കം പോലിസ് സ്റ്റേഷനിലും താമരശ്ശേരി, മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, തിരുവമ്പാടി എന്നീ പൊലീസ് സ്റ്റേഷനുക ളിലും മോഷണ കേസുകളും പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. താമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസ ത്തേക്ക് റിമാ ന്‍ഡ് ചെയ്തു.












