കോവിഡിനെതിരെ എടുത്ത പ്രതിരോധ വാക്‌സിന്‍ കോവാകിസിന് ജര്‍മനിയില്‍ അംഗീകാരമില്ലെന്ന് കാണിച്ചാണ് നടപടി
ദോഹ ജര്‍മനിയില്‍ ഉപരി പഠനത്തിന് പോയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കോവിഡ് വാക്‌സിന്റെ പേരില്‍ യാത്ര പാതിവഴിയില്‍ മുടങ്ങി.

പാലക്കാട് സ്വദേശിനി മാളവിക മേനോന്‍ (25) ആണ് ഖത്തര്‍ എയര്‍വേസില്‍ ജര്‍മനിക്ക് യാത്ര ചെയ്യവെ സ്റ്റോപ് ഓവറില്‍ വെച്ച് യാത്ര മതിയാക്കി മടങ്ങേണ്ടി വന്നത്. പഞ്ചാബ് സെന്‍ട്രല്‍ സര്‍വ്വകലാശാലയില്‍ നിന്നും ജനറ്റിക് ബയോളജിയില്‍ ബിരുദം നേടിയ ശേഷം ഗവേഷണത്തിനായാണ് മാളവിക ജര്‍മനിയിലെ ബര്‍ലിന്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയത്.
കേരളത്തില്‍ നിന്നും ദോഹയില്‍ എത്തുകയും അവിടെ നിന്നും ഖത്തര്‍ എയര്‍വേസില്‍ ജര്‍മനിക്ക് പോകാന്‍ ബോര്‍ഡിംഗ് പാസ് എടുക്കാന്‍ വിമാന കമ്പനിയുടെ കൗണ്ടറില്‍ എത്തുകയും ചെയ്തു. എന്നാല്‍, മാളവികയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് കോവാക്‌സിനാണെന്ന് കണ്ടപ്പോള്‍ ജര്‍മനി ഇത് അംഗീകരിച്ചിട്ടില്ലെന്നാണ് ഖത്തര്‍ എയര്‍വേസ് അറിയച്ചത്.
അതേസമയം, കോവാക്‌സിന്‍ അംഗീകരിച്ചത് വിശദീകരിക്കുന്ന ജര്‍മന്‍ എംബസിയുടെ സര്‍ക്കുലര്‍ മാളവിക വിമാന കമ്പനി അധികൃതരെ കാണിച്ചെങ്കിലും ഇക്കാര്യത്തില്‍ അവര്‍ക്ക് ലഭിച്ചിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യാത്ര അനുവദിക്കാനാകു എന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്നവര്‍ക്ക് കോവാക്‌സിന്‍ മതിയെന്ന സര്‍ക്കുലര്‍ മാളവിക കൈവശം സൂക്ഷിച്ചിരുന്നു. ഇന്ത്യയിലെ ജര്‍മന്‍ എംബസി നല്‍കിയ അനുമതിയും മാളവികയുടെ പക്കല്‍ ഉണ്ടായിരുന്നു.
ജര്‍മന്‍ സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ കാര്‍ഡും. എംബസിയുടെ അനുമതിയും ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കേറ്റും എല്ലാം കാണിച്ചിട്ടും മാളവികയ്ക്ക് തുടര്‍യാത്രയ്ക്ക് അനുമതി ലഭിച്ചില്ല.
തുടര്‍ന്ന് കൊച്ചിയിലേക്ക് മാളവികയെ മടക്കിയയ്ക്കുകയായിരുന്നു. അതേസമയം, മാളവികയുടെ ലഗേജ് ജര്‍മനിയില്‍ എത്തുകയും ചെയ്തു.
എംബസിയുടെ അനുമതി പത്രത്തോടെ ഉടനെ തന്നെ ജര്‍മനിയില്‍ എത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാളവിക പറയുന്നു ഉടനെ തന്നെ ജോയിന്‍ ചെയ്തില്ലെങ്കില്‍ തന്റെ അവസരം നഷ്ടപ്പെടുമെന്നും മാളവിക പറയുന്നു.
ഇന്ത്യ സ്വനം നിലയില്‍ വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. നേരത്തെ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ കോവാക്‌സിന് അംഗീകാരം നല്‍കാതെ വന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുത്താലും ക്വാറന്റൈന്‍ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ വാക്‌സിന് അംഗീകാരം നല്‍കുകയായിരുന്നു.