ജമ്മു സത്‌വാരി വിമാനത്താവളത്തില്‍ പുലര്‍ച്ചെയുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്ര മണമെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ പൊലീസ്. സ്‌ഫോടനം നടത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് മാധ്യ മങ്ങളോട് പറഞ്ഞു
ജമ്മു: ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു സത്‌വാരി വിമാനത്താവളത്തില്‍ പുലര്‍ച്ചെ യുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ പൊലീസ്. സ്‌ഫോടനം നട ത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിം ഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് നേരെയുള്ള ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണിതെന്നും ഇന്ത്യന്‍ വ്യോ മസേന വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരി ക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെത്തുടര്‍ന്ന് ദേശീയ ബോംബ് ഡാറ്റാ സെന്റര്‍ വിദഗ്ധരും ഫോറന്‍സിക് സംഘവും ജമ്മു കശ്മീര്‍ പോലിസും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാ നത്താവളത്തിലെ സാങ്കേതിക വിഭാഗത്തിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു, മറ്റൊരു ബോം ബ് തുറസ്സായ സ്ഥലത്ത് പൊട്ടിത്തെറിച്ചെന്നുമാണ് വ്യോമസേന അധികൃതര്‍ അറിയിച്ചത്.
ആദ്യം ഞായറാഴ്ച പുലര്‍ച്ചെ 1.37 നും രണ്ടാമത്തേത് പുലര്‍ച്ചെ 1.43 നുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായ തെന്നാണ് റിപോര്‍ട്ട്. സംഭവത്തെ ഗൗരവ ത്തോടെ കാണുന്നതായി ഉന്നത സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് വിമാ നത്താവളം സ്ഥിതി ചെയ്യുന്നത്.
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിവരമറിഞ്ഞ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എ ച്ച്എസ് അറോറയുമായി സംസാരിച്ചു. എയര്‍ മാര്‍ഷല്‍ വിക്രം സിങ് അന്വേഷണത്തിനായി ഉട ന്‍ ജമ്മുവില്‍ എത്തുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.











