പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു സന്ദര്‍ശനത്തിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ ക്കെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ കരസേന കേന്ദ്രത്തിന് സമീപമാണ് ഏറ്റുമു ട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു സന്ദര്‍ശനത്തിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ കരസേന കേന്ദ്രത്തി ന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. ഗുരുതരമാ യി പരിക്കേറ്റ രണ്ട് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജമ്മുവിലെ സുന്‍ജ്വാന്‍ കന്‍ോണ്‍മെന്റ് മേഖലയില്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനി ടെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ നാലു തീവ്രവാദികളെ വധി ച്ചു. 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസിനെ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്ന് സിഐഎസ്എഫ് അറിയിച്ചു. ശക്തമായ പ്രത്യാക്രമണത്തില്‍ ഭീകരര്‍ സ്ഥലത്ത് നിന്ന് കടന്നുകളയു കയായിരുന്നു.
തീവ്രവാദികളുടെ ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് ജീവന്‍ നഷ്ടമായതായും സിഐ എസ്എഫ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതര മാണ്. അതേസമയം സുന്‍ജ്വാനില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മണിക്കൂറുകളായി തുടരുന്ന ഏറ്റുമുട്ടലിനിടെ നാല് ഭീകരരെ വധിച്ചു. ഭീകരരു ടെ ആക്രമണത്തില്‍ കൂടുത ല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ എത്തുന്നത്. ഞായറാ ഴ്ചയാണ് അദ്ദേഹം കശ്മീരില്‍ എത്തുക.