കൊച്ചി ബിനാലെയിലെ മലയാളി ആര്‍ട്ടിസ്റ്റുകളുടെ ആവിഷ്‌കാര മികവും കാണാനെ ത്തുന്ന നാട്ടുകാരുടെ തിരക്കും കണ്ടു ആവേശഭരിതയായാണ് യോകോഹാമ മ്യൂസി യം ഡയറ്കടറും വിഖ്യാത ക്യൂറേറ്ററും കൂടിയായ മിക കുറായയുടെ ക്ഷണം. ആദ്യ സന്ദര്‍ ശനത്തില്‍ തന്നെ കൊച്ചി ബിനാലെ ഏറെ സ്വാധീനിച്ചെന്ന് അവര്‍ പറഞ്ഞു
കൊച്ചി: ജപ്പാനില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന യോകോഹാമ ട്രിനാലെയിലേക്ക് മലയാളി ആര്‍ട്ടി സ്റ്റുകളെയും നാട്ടുകാരെയും ക്ഷണിച്ച് കലാമേളയുടെ ഡയറക്ടര്‍ മിക കുറായ. കൊച്ചി ബിനാലെയിലെ മലയാളി ആര്‍ട്ടിസ്റ്റുകളുടെ ആവിഷ്‌കാര മികവും കാണാനെത്തുന്ന നാട്ടുകാരുടെ തിരക്കും കണ്ടു ആ വേശഭരിതയായാണ് യോകോ ഹാമ മ്യൂസിയം ഡയറ്കടറും വിഖ്യാത ക്യൂറേറ്ററും കൂടിയായ മികകുറായ യുടെ ക്ഷണം. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ കൊച്ചി ബിനാലെ ഏറെ സ്വാധീനിച്ചെന്ന് അവര്‍ പറഞ്ഞു.
തനത് മുദ്ര കാഴ്ചയില്‍ പതിപ്പിക്കുന്നതാണ് കൊച്ചി ബിനാലെ. വേദികളും കൊച്ചി നഗരവും അതി മനോ ഹരമാണ്. പ്രാദേശിക ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികള്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നു. പ്രതിസന്ധി കളും പ്രശ്നങ്ങളും അനുഭവങ്ങളും ഗംഭീരമായി കലാവിഷ്‌കാരങ്ങളായി തീര്‍ത്തിട്ടിട്ടുണ്ട്. പ്രകൃതിയുമാ യി ഇഴുകിച്ചേര്‍ന്നതാണ് കൊ ച്ചി ബിനാലെ. ലോകം നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങളും കൊച്ചി ബിനാ ലെയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മിക കുറായ ബിനാലെ കണ്ടശേഷം ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ അഭിപ്രായപ്പെട്ടു.
അവിശ്വസനീയമാം വിധം മികച്ചതാണ് കൊച്ചി ബിനാലെയെന്ന് മിക കുറായക്കൊപ്പമുണ്ടായിരുന്ന സീനി യര്‍ ക്യൂറേറ്റര്‍ എറികോ കിമുറ പറഞ്ഞു. ചരിത്രവും വര്‍ത്തമാന വും ഭാവിയും ഇവിടെ സന്ധിക്കുന്നുണ്ട്. തികച്ചും ആസ്വാദ്യകരമാണ് കൊച്ചി ബിനാലെയെന്ന് പ്രമുഖ ഇന്തോനേഷ്യന്‍ ക്യൂറേറ്ററും ജോഗ് ജബിനാ ലെ ഡയറക്ടറുമായ ആ ലിയ സ്വസ്തിക പറഞ്ഞു. പ്രാദേശിക ജനതയും ബിനാലെയും തമ്മില്‍ സാധ്യമായ അടുപ്പം പ്രധാനപ്പെട്ടതാണ്. തെക്കേ ഏഷ്യയിലെ പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള സൃഷ്ടികള്‍ ശ്രദ്ധേ യം.











