സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലി കോപ്റ്റര്‍ തകര്‍ന്നുവീ ണു.അപകടത്തില്‍ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല
കോയമ്പത്തൂര്‍: നീലഗിരിയില്‍ ഊട്ടിക്കടുത്ത് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീ ണു.അപകടത്തില്‍ നാലു പേര്‍ മരിച്ചതാ യാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.
ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബിപിന്‍ റാവത്തി ന്റെ ഭാര്യ മധുലിക റാവത്ത്, ബ്രി ഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാ ല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.പതിനാലുപേര്‍ കോപ്റ്ററി ല്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി ഡല്‍ഹിയില്‍ സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തകളില്‍ പറയുന്നു.
ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ കയറിയ എംഐ 17 വിഎച്ച് കോപ്റ്റര്‍ തകര്‍ന്നു വീണതാ യി വ്യോമസേന അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സേനയുടെ അറിയിപ്പില്‍ പറയുന്നു.
കുനൂര്‍ കട്ടേരിക്ക് സമീപമുള്ള ഫാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. കുനൂരില്‍ നിന്ന് വെല്ലിങ്ട ണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷ ണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവ സ്ഥലം സൈന്യം സീല്‍ ചെയ്തു.അപകടസ്ഥലത്തേക്ക് സുളൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തിയിട്ടുണ്ട്.











