സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജന റല്‍ ബിപിന്‍ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാ മര്‍ശം നടത്തിയവര്‍ക്കെതിരെ കേ സെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാ വത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തി യവര്‍ക്കെതിരെ കേസെടുത്തു. വിവി ധ സംസ്ഥാനങ്ങളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് കേസുക ള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജസ്ഥാനിലാണ് ഏറ്റവുമധികം പേര്‍ അറസ്റ്റിലായത്. മൂന്ന് പേരാണ് ഇവിടെ ഇതിനകം പിടിയിലായത്.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെ ന്റി ലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ബിപിന്‍ റാവത്തും ഭാ ര്യ മധുലിക റാവത്തും ഉള്‍പ്പെടെ പ തിമൂന്നുപേരാണ് അപകടത്തില്‍ മരിച്ചത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോ ണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. പരിക്കേറ്റ ക്യാ പ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണ്.











