സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അപമാനിക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഗവ. പ്ലീഡര്‍ രശ്മിത രാമചന്ദ്രനെ നടപടിയുണ്ടാകുമെന്ന് അഡ്വ ക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്
കൊച്ചി :ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവ ത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഗവ.പ്ലീഡര്‍ രശ്മിത രാമചന്ദ്ര നെതിരെ നടപടിയുണ്ടാകു മെന്ന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്.എന്തു നടപടിയാണുണ്ടാകുക എന്ന് ഇപ്പോള്‍ പറയാനാകി ല്ലെന്നും എജി വ്യക്തമാക്കി. ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനമായുള്ള കൂടിക്കാഴ്ച യക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് എജി ഇക്കാര്യം സൂചിപ്പിച്ചത്.
രശ്മിതയ്ക്കെതിരെ വി മുക്തഭടന്മാരും, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജുമുള്‍പ്പെടെ നിരവധി പേരാണ് അഡ്വക്കേറ്റ് ജനറലിന് പരാതി നല്‍കിയത്. പരാതിയില്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ സ്വാഭാവിക നടപടിയു ണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു രശ്മിത രാമചന്ദ്ര ന്‍ രംഗത്ത് വന്നത്. ഭരണഘടനാ ചട്ടങ്ങള്‍ പാലിക്കാതെയാണ് ബിപിന്‍ റാവത്തിനെ സംയുക്ത സൈനി ക മേധാവി ആക്കിയതെന്നും മരണം ആരെയും വിശുദ്ധനാക്കില്ലെന്നുമായിരുന്നു വിമര്‍ശനം.











