നിലവില്‍ ജനപ്രതിനിധികളായ നേതാക്കളെ കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പുനസംഘടനയില്‍ പരി ഗണിക്കേ ണ്ടതില്ലെന്നാണ് നേതൃ ത്വത്തിലെ ധാരണ
തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസ് നേ തൃതലത്തില്‍ ധാരണയായി. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളെ കെപിസിസി ഭാരവാഹി ത്വത്തില്‍ നിന്നും ഒഴിവാക്കും. അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പുനസംഘടനയില്‍ പരി ഗണി ക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ ച്ച യിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായ ത്.ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുടര്‍ച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനില്‍ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനസംഘടനയിലേക്ക് നീങ്ങുന്നത്.
പാര്‍ട്ടി ഭാരവാഹികളായി ജനപ്രതിനിധികളില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നവരെ മാത്രമാണ് ഉള്‍പ്പെടുത്തുക. ശേഷിച്ചവരെ പുനസംഘടന യില്‍ ഒഴിവാക്കും. അഞ്ചു വര്‍ഷം സംഘടനാ പദ വികള്‍ വഹിച്ചവരെ ഒഴിവാക്കാനാണ് ധാരണ. കെപിസിസിയുടെയും ഡിസിസികളുടെയും പുതിയ ഭാരവാഹി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തില്ല.