ഒരു കുടുംബത്തിന് പ്രതിമാസം പതിനയ്യായിരം ലിറ്റര്‍ വെള്ളം പോരേയെന്നും 30,000 ലിറ്റര്‍ വേണ്ടവര്‍ എവിടെയെങ്കിലുമുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ച ത്. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക് അനുസരിച്ച് 1.22 ലക്ഷം ലിറ്റര്‍ വെള്ളമാണ് രണ്ടുമാസക്കാലയളവില്‍ ഔദ്യോഗിക വസതിയില്‍ ഉപയോഗിച്ചത്
തിരുവനന്തപുരം: നാലംഗ കുടുംബത്തിന് ഉപയോഗിക്കാന്‍ മാസം 15,000 ലിറ്റര്‍ വെള്ളം മതിയെന്ന് പറ ഞ്ഞ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെ വീട്ടില്‍ മാസം ഉപയോഗിച്ചത് ശരാശരി 60,000 ലിറ്റര്‍ വെള്ളം. നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു കുടുംബത്തിന് പ്രതിമാസം പതിനയ്യായിരം ലിറ്റര്‍ വെള്ളം പോരേയെന്നും 30,000 ലിറ്റര്‍ വേണ്ടവര്‍ എവിടെയെങ്കിലുമുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞ ക ണക്ക് അനുസരിച്ച് 1.22 ലക്ഷം ലിറ്റര്‍ വെള്ളമാണ് രണ്ടുമാസക്കാലയളവില്‍ ഔദ്യോഗിക വസതിയില്‍ ഉപയോഗിച്ചത്. നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫ് ആണ് ചോദ്യം ഉന്നയിച്ചത്.
മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രണ്ട് കുടിവെള്ള കണക്ഷനാണ് ഉള്ളത്. ജൂണ്‍-ജൂലായ് മാസം ഇ തില്‍ ഒന്നില്‍ 1.12 ലക്ഷം ലിറ്റര്‍ വെള്ളവും രണ്ടാമത്തേതില്‍ 10000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചു വെന്നാ ണ് കണക്ക്. രണ്ട് കണക്ഷനിലുമായി 2542 രുപയാണ് ബില്ല് വന്നത്.നേരത്തെ വെള്ളക്കരം കൂട്ടിയ തീരു മാനത്തെ ന്യായീകരിച്ച് നിയമസഭയില്‍ സംസാരിക്കവെയായിരുന്നു നാലംഗ കുടുംബത്തിന് വേണ്ട വെ ള്ളത്തിന്റെ കണക്ക് മന്ത്രി പറഞ്ഞത്.












