അബുദാബി: മൗഗ്ലി, ബാലു, ബഗീര, ഷേർ ഖാൻ തുടങ്ങി ജംഗിൾ ബുക്കിലെ പ്രിയ കഥാപാത്രങ്ങളെ കാണാൻ ഏതുപ്രായക്കാരുമടങ്ങുന്ന കുടുംബങ്ങളെ ക്ഷണിക്കുകയാണ് ഖാലിദിയ മാൾ. സെപ്തംബർ 22വരെ യാണ് ഇൻസ്റ്റലേഷനുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഖാലിദിയ മാൾ ജംഗിൾ ബുക്ക് കഥാ പാത്രങ്ങളെ യഥാർഥ വലിപ്പത്തിൽ ആരാധകർക്കായി അനുഭവേദ്യമാക്കുന്നത്.
യു.എ.ഇയിലാദ്യമായാണ് ജംഗിൾ ബുക്കിലെ കഥാപാത്രങ്ങളെ ഇത്തരമൊരു രീതിയിൽ അവതരിപ്പിക്കപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. ജംഗിൾ ബുക്ക് ഫെസ്റ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ജനറൽ മാനേജർ ബിജു ജോർജ് പറഞ്ഞു. ജംഗിൾ ബുക്ക് ഫെസ്റ്റ് അവതരിപ്പിക്കുന്നതിൽ അതീവ ആവേശത്തിലാണെന്ന് ഖാലിദിയ മാൾ ജനറൽ മാനേജർ ഇർഫാൻ കുണ്ടാവാലയും പറയുന്നു. കേവലമൊരു പരിപാടിയിലെന്നതുപരി കാടിന്റെ ഹൃദയത്തിലേക്കുള്ള യാത്രയെന്ന നിലയിലാണ് ജംഗിൾ ബുക്ക് ഫെസ്റ്റ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.