ഇ -പോസ് മെഷീന്‍ നെറ്റ് വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ ഷോ പ്പുകള്‍ 28വരെ അടച്ചിടും. സാങ്കോതിക തകരാറുകള്‍ പരിഹരിക്കാന്‍ മൂന്ന് ദിവ സത്തെ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു
തിരുവനന്തപുരം: ഇ -പോസ് മെഷീന്‍ നെറ്റ് വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ ഷോ പ്പുകള്‍ 28വരെ അടച്ചിടും. സാങ്കോതിക തകരാറുകള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസത്തെ സമയം വേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തിന് മെയ് അഞ്ച് വരെ സമയം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി നെറ്റ് വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ പോസും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള സെര്‍വറിനാണ് തകരാര്‍ സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു.