ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ചൈനീസ് പ്രസിഡന്റുമായ ഷി ജിന്‍പിങി നെതിരെ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ, ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെ ടെ അറുപത് ശതമാനം വിമാനങ്ങള്‍ റദ്ദ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ചൈനീസ് പ്രസിഡന്റുമായ ഷി ജിന്‍പിങിനെതിരെ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനി ടെ, ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതാ യി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെടെ അറുപത് ശതമാനം വിമാനങ്ങള്‍ റദ്ദ് ചെ യ്തെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചിട്ടില്ല. ബീജിങിലേക്ക് വരുന്നതും അവിടെ നിന്ന് പോകുന്നതുമായ വിമാന സര്‍വീസുക ളാണ് റദ്ദാക്കിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചതായും സൂചനയുണ്ട്. അതേസമയം, ഷീ വീട്ടുതടങ്കലിലാണെന്നും സമൂഹമാധ്യമങ്ങള്‍ പറയുന്നു.
ശനിയാഴ്ചയാണ് ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലി ലാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍ എ)ജനറല്‍ ലിഖിയോമിങ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തെന്നാണ് അഭ്യൂഹം. ഉസ്ബക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയു ടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷി മടങ്ങി യിരുന്നു.
പിഎല്‍എയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ലി ഖിയോമിങ് ചൈനീസ് പ്രസിഡന്റ് പദമേ റ്റെടുത്തായും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 22ന് ബീജിങ് ലക്ഷ്യമാക്കി സൈനിക വാഹനവ്യൂ ഹം ഹ്യുവാന്‍ലിയില്‍ നിന്നു പുറപ്പെട്ടതായും ചിലര്‍ ട്വീറ്റ് ചെയ്തു.











