ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വരണം തോട്ടുങ്കല്‍വെളി ഉത്തമന്‍ നായരുടെ മകന്‍ ആദിത്യന്‍(22) ആണ് മരിച്ചത്. ഒമ്പത് ക്രിമിനല്‍ കേസു കളില്‍ പ്രതിയും ലഹരിക്ക് അടിമയുമാണ്
ആലപ്പുഴ : വീടുകയറിയുള്ള ആക്രമണത്തില്‍ യുവാവ് മരിച്ചു. ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വരണം തോട്ടുങ്കല്‍വെളി ഉത്തമന്‍ നായരുടെ മകന്‍ ആദിത്യന്‍(22) ആണ് മരിച്ചത്. ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയും ലഹരിക്ക് അടിമയുമാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് ഒരുസംഘം വീട്ടില്‍ക്കയറി ആക്രമിച്ചത്. കൈകാലുകള്‍ ഒടിയുകയും തലയ്ക്ക് ഉള്‍പ്പെടെ വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുല ര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ ത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസമായി ഇയാള്‍ അക്രമാസക്തനായിരുന്നെന്ന് നാട്ടുകാര്‍പറഞ്ഞു. വീടിനടുത്ത് ഹോമി യോ ഡോക്ടറെ ക്ലിനിക്കില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത് ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്.











