ചെറായിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്‌ന മാത്യു(22) വി നെയാണ് മുനമ്പം പൊലീസ് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജോസ്‌നയുടെ ഭര്‍ത്താവായ റിയാദിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
കൊച്ചി :ചെറായിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്‌ന മാത്യു(22) വിനെയാണ് മുനമ്പം പൊലീസ് ശ നിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജോസ്‌നയുടെ ഭര്‍ത്താവായ റിയാദിനായി പൊലീ സ് തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചെറായി ജങ്ഷനിലെ രംഭാ ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്ന ത്. ഇവിടത്തെ ഓഫീസ് മുറി കുത്തിത്തുറന്ന രണ്ട് മോഷ്ടാക്കള്‍ 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാക്കളില്‍ ഒരാള്‍ സ്ത്രീ യാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത്താണിയി ലെ ലോഡ്ജില്‍നിന്ന് ജോസ്‌നയെ പിടികൂടിയത്.
പ്രതികള്‍ മോഷണത്തിനെത്തിയ കാറും ഓഫീസ് മുറി കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവറും പോലീസ് കണ്ടെടുത്തു. കേസിലെ ഒന്നാംപ്രതിയായ റിയാദ് ഇരുപതിലധികം കേസു കളില്‍ പ്രതിയാണ്.