പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. അടു ത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്ന തുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന.
ന്യൂഡല്‍ഹി: പ്രതിക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതില്‍ അതൃപ്തിയിലുള്ള രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധി വിളിപ്പിച്ച തിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തല ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇന്ന് ഉച്ചയോടെ യാണ് കൂടിക്കാഴ്ച. കേരളത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെയാണ് രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് ചെത്തിലയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.
വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുല്‍ കൂടിക്കാഴ്ചയില്‍ വിശദീ കരിക്കും. മാറ്റം വേണമെന്ന പൊതുവി കാരമാണ് ഹൈക്കമാന്‍ഡിന് ലഭിച്ച സന്ദേശങ്ങളില്‍ ഉണ്ടാ യിരുന്നത് എന്ന കാര്യം ബോധ്യപ്പെടുത്തും. പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡണ്ടി നേയും ഉള്‍പ്പെടെ ഹൈക്കമാന്‍ഡിന്റെ ഏകപക്ഷീയമായ നടപടിയില്‍ രമേശ് ചെന്നിത്തല നേതൃ ത്വത്തെ അതൃപ്തി അറിയിച്ചേക്കും
പുതിയ ചുമതലകള്‍ നല്‍കുന്നതില്‍ രമേശ് ചെന്നിത്തലയുടെ നിലപാടുകൂടി അറിഞ്ഞ് ഹൈ ക്ക മാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. അടു ത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്ന തുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാ ണ് സൂചന.