ഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ 250 പേരെ മാത്രം ഉൾക്കൊള്ളിച്ച് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സാധാരണഗതിയിൽ ആയിരം വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന ചടങ്ങാണ് ചെങ്കോട്ടയിൽ നടക്കാറ്. ഇതുകൂടാതെ പതിനായിരകണക്കിന് വിദ്യാർത്ഥികളും, ജനങ്ങളും ചെങ്കോട്ടയിലെ സ്വതന്ത്രൃ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരാറുണ്ട്.
ദില്ലിയിലെ ചെങ്കോട്ടയിൽ പതിവിന് വിപരീതമായി ഇത്തവണ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ല. പങ്കെടുക്കുന്ന എല്ലാ പോലീസുകാരും പി പി ഇ കിറ്റ് ധരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.