ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കേരള സാങ്കേ തിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍. ജീവനക്കാര്‍ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്
തിരുവനന്തപുരം : ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍. ജീവനക്കാര്‍ സഹകരിക്കാത്തത് ഭരണ പ്രതിസ ന്ധി സൃഷ്ടിക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് പറഞ്ഞു. സര്‍വകലാശാലയിലെ സമരങ്ങളും പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു.
പ്രധാന ഉദ്യോഗസ്ഥര്‍ വരെ മാറിനില്‍ക്കുന്നതും സര്‍വകലാശാലയിലെ സമരങ്ങളും പ്രവര്‍ത്തന ത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. സിന്‍ഡിക്കേറ്റും സെനറ്റും ചേര്‍ന്ന് എടുത്ത തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിയുന്നില്ല. സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിക ളുടെ പരാതി. ഇതോടെ ജോലിക്കും ഉപരിപഠനത്തിനുമായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പെരു വഴിയിലായി.
കെ.ടി.യു വിസിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് പ്രശ്നങ്ങ ള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍, ടെക്നി ക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ ചുമതലയേറ്റ് 16 ദിവസം പി ന്നിടുമ്പോഴും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് വിസിക്ക്.











