പിടിയിലായ ശേഷം പുറത്തുവന്ന ചിത്രം കണ്ട ഓട്ടോ ഡ്രൈവര്‍ രാജേഷ് പ്രതിയെ തിരിച്ചറിഞ്ഞു. രാജേഷിന്റെ ഓട്ടോയില്‍ കയറിയാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂ രിലെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയത്
കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയ പമ്പ് കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഓട്ടോ ഡ്രൈവറുടെ മൊഴി. പിടിയിലായ ശേഷം പുറത്തുവന്ന ചിത്രം കണ്ട ഓട്ടോ ഡ്രൈവര്‍ രാജേഷ് പ്രതിയെ തിരിച്ചറിഞ്ഞു. രാജേഷിന്റെ ഓട്ടോയില്‍ കയറിയാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയത്.
രാജേഷിന്റെ ഓട്ടോയില്‍ കയറി പമ്പിലെത്തിയ ഷാറൂഖ് രണ്ട് കുപ്പികളിലായാണ് പെട്രോള്‍ വാങ്ങിയത്. ഷാറൂഖിന്റെ ചിത്രം പുറത്തുവന്നതോടെ തന്റെ ഓട്ടോയില്‍ കയറി യത് ഇയാള്‍ തന്നെയെന്ന് രാജേഷ് ഉറപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ രാജേഷ് തന്റെ സുഹൃത്തിനെ ഈ വിവരം അറിയിച്ചു. തുടര്‍ന്ന് സു ഹൃത്താണ് പൊലീസിനെ വിവ രം അറിയിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെട്രോള്‍ പമ്പിലേയ്ക്ക് ഓ ട്ടോ വിളിച്ച് പുറപ്പെട്ട ഷാറൂഖ് പെട്രോള്‍ വാങ്ങിയ ശേഷം അതേ ഓട്ടോയില്‍ തന്നെയാണ് തിരികെ റെയി ല്‍വേ സ്റ്റേഷനില്‍ എത്തിയതെന്ന് രാജേഷ് പൊലീസിന് മൊഴി നല്‍കി.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് ഷൊര്‍ണൂരിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. എന്നാല്‍, റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്പ് ഉണ്ടായിട്ടും എന്തിനാണ് ഷാറൂഖ് ഒന്ന ര കിലോ മീറ്ററോളം അകലെയുള്ള പമ്പിലെത്തി പെട്രോള്‍ വാങ്ങിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇയാള്‍ക്ക് ഈ പെട്രോള്‍ പമ്പിനെ കുറിച്ചുള്ള വിവരം ആരെങ്കിലും കൈമാറിയതാണോ എന്നത് ഉള്‍പ്പെ ടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഷൊര്‍ണൂരില്‍ ഷാരൂഖ് സെയ്ഫി ആകെ 14 മണിക്കൂര്‍ ചെലവഴിച്ചതായി പൊലീസ് ക ണ്ടെത്തിയിട്ടുണ്ട്. ഈ സമയം ഇയാള്‍ എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു എന്ന കാര്യത്തി ല്‍ വ്യക്തത ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ നല്‍കിയ ഏതാനും ചില മറുപടികളല്ലാതെ കൂടുതല്‍ ഒരു വെളിപ്പെടുത്തലിനും ഷാറൂഖ് തയ്യാറായിട്ടില്ലെന്നാണ് വിവരം.











