അഞ്ച് വര്‍ഷത്തെ മൗനത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലു മായി നടി ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറ ഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാ ടിയിലാണ് ഭാവന അനുഭവങ്ങള്‍ തുറന്നു പറയുന്നത്
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ മൗനത്തിന് ശേഷം താന്‍ നേരി ട്ട അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളി പ്പെടുത്തലുമായി നടി ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു. പ്രമുഖ മാധ്യമപ്ര വര്‍ത്തക ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമ ണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറ ന്നു പറയുന്നത്.
ആക്രമണം നേരിട്ട ശേഷം തന്റെ ജീവിതം മാറി മറഞ്ഞു. ഇര യെന്ന പേരിട്ട് മുഖ്യധാരയില്‍ നിന്നും തന്റെ പേര് തന്നെ അപ്ര ത്യക്ഷമായത്, സിനിമാ മേഖലയില്‍ നിന്നു ണ്ടായ മോശം പ്രതിക രണങ്ങളും പിന്തുണ യും തുടങ്ങിയ വിഷയങ്ങള്‍ ഭാവന സം സാരിച്ചു.
തെറ്റായ പ്രചാരണങ്ങള്‍ വളരെയധികം വേദനിപ്പിച്ചു
അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരു ന്നെന്നും ഭാവന പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ വളരെയധികം വേദനി പ്പിച്ചു. ഇന്‍സ്റ്റ ഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേര്‍ പിന്തു ണയറി ക്കുകയും ചെയ്തിരുന്നു. ഞാന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു.
ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുന്നു
പലപ്പോഴും ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2017 ഫെബ്രു വരിയില്‍ നടന്ന സംഭവത്തില്‍ 2020ല്‍ വി ചാരണ ആരംഭിച്ചു. കോടതിയില്‍ പോയ 15 ദിവസങ്ങള്‍ വളരെ ട്രോമാറ്റിക് ആയിരുന്നു. അവസാനത്തെ ഹിയറിങ് കഴിഞ്ഞ് പുറത്തി റങ്ങിയപ്പോള്‍ ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുകയായിരുന്നു. എന്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപ വാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി- ഭാവന പറയുന്നു.
ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പ്രചരിപ്പിച്ചു
ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത്
മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എ ന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരു ന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എ നിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാ ന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വള രെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങി. അ തിജീവിക്കാന്‍ ഞാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ ത്തിയ തെന്ന് ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാ നിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവര്‍ തട്ടിയെടുത്തു. പിന്നെയും ഇത്തരം പരാമര്‍ശങ്ങളാല്‍ എന്നെ വേദനിപ്പിച്ചു.
പലരും മലയാള സിനിമയില്‍ അവസരം നിഷേധിച്ചു
പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടു ണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്ക ളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. പക്ഷെ ആ സി നിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന് ഒന്നും സംഭ വിക്കാ ത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു. എന്റെ മനസ്സ മാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്
‘ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം,
ഫലം നോക്കാതെ പോരാടും’
ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം. ഫലം നോക്കാതെ പോരാടും. നേരിട്ട ലൈംഗിതാതി ക്രമങ്ങളെ പറ്റി നിരവധിപേര്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അത് വളരെ ഞെട്ടിക്കുന്നതും ദുഖകരവുമായിരുന്നു. ഞാന്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമാണ്. വിജയം കാണുന്നതുവരെ കേ സുമായി മുന്നോട്ട് പോകുമെന്നും തന്റെ കുടുംബത്തിന്റേയും ജനങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞു.











