മേത്തല വടശേരി കോളനിയില്‍ കോന്നാടത്ത് ജിത്തുവിന്റെ പക്കല്‍ നിന്നാണ് കള്ളനോട്ടു കള്‍ കണ്ടെടുത്തത്. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കുമുള്ള പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട പ്പോള്‍ യുവാവ് നല്‍കിയത് അഞ്ഞൂറിന്റെ ഒരു കെട്ട് കള്ളനോട്ടുകള്‍
തൃശൂര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ യുവാവ് ആശുപത്രിയില്‍ നല്‍കിയത് അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കുമുള്ള പണം അടയ്ക്കാന്‍ ആവശ്യപ്പെ ട്ടപ്പോള്‍ യുവാവ് നല്‍കിയത് അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ട്. നോട്ട് മെഷീന്‍ വഴി എണ്ണവേയാണ് കള്ളനോട്ടാണെന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തിയത്.
മേത്തല വടശേരി കോളനിയില്‍ കോന്നാടത്ത് ജിത്തുവിന്റെ പക്കല്‍ നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ഇന്നലെ രാത്രി പതിനൊന്നു മണി യോടെയാണ് കരൂപടന്നയില്‍ വച്ച് ജിത്തു സ ഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുന്നത്. ഓടിക്കൂടിയ യാത്രക്കാര്‍ ചേര്‍ന്നാണ് ജിത്തുവിനെ സമീ പത്തെ മോഡേണ്‍ ആശുപത്രിയിലെത്തിച്ചത്. പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജിത്തു അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ടാണ് നല്‍കിയത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ വിവരം കൊടുങ്ങല്ലൂര്‍ പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ യുവാ വില്‍ നിന്ന് വീണ്ടും അഞ്ഞൂറിന്റെ നോട്ടുകള്‍ കണ്ടെടുത്തു. 1,79,000 രൂപയുടെ കള്ളനോട്ടാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് ജിത്തുവിന്റെ വീട്ടിലും റെയ്ഡ് നടത്തി.
പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ജിത്തുവിനെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി യിലേക്ക് മാറ്റി. പരിക്ക് ഭേദമായാല്‍ ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയാണ് ജിത്തു.