മണത്തല കൊപ്പര വീട്ടില്‍ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചു
ഗുരുവായൂര്‍:ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മണത്തല കൊപ്പര വീട്ടില്‍ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേര്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേ ധിച്ച് തിങ്കളാഴ്ച ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചാ യത്തിലും ബിജെപി ഹര്‍ത്താലിന് ആ ഹ്വാനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സംഘര്‍ഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേ ശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ബിജെപി ആരോപിച്ചു. മുന്‍ പ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ അടുത്ത കാലത്താണ് എസ്ഡിപിഐയില്‍ ചേര്‍ന്നത്.
സംഭവത്തില്‍ സി.പി.എം നേതൃത്വത്തിന്റെ ഒത്താശയുണ്ടോയെന്നും സംശയിക്കുന്നതായി ബിജെപി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെയും ഗൂഡാലോചനയില്‍ പങ്കെടുത്തവരെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.











