ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങി അപകടത്തില്‍ പ്പെട്ട രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ആറങ്ങാ ടി പുളിഞ്ചോടില്‍ പുതുവീട്ടില്‍ ഹിദായത്തുള്ളയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍(15)ആണ് മരിച്ചത്
തൃശൂര്‍: ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ആറങ്ങാടി പുളിഞ്ചോടില്‍ പുതു വീട്ടില്‍ ഹിദായത്തുള്ളയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍(15)ആണ് മരിച്ചത്. ഏങ്ങണ്ടിയൂര്‍ നാഷണല്‍ സ് ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഞായറാഴ്ച രാവിലെ പത്തോടെ പള്ളി കുളത്തില്‍ കൂട്ടുകാരനുമായി കുളിച്ചുകൊണ്ടിരിക്കെ ആഴമുള്ള ഭാ?ഗത്തേക്ക് നിന്താന്‍ ശ്രമിച്ചപ്പോള്‍ നിലതെറ്റുകയായിരുന്നു. കമ ര്‍ദിയാന്‍ വീട്ടില്‍ റഷീദിന്റെ മകന്‍ റിസ്വാനു(15) മൊത്താണ് ഇര്‍ഫാന്‍ കുളിക്കാനിറങ്ങിയത്.രണ്ടുപേരും താഴ്ചയുള്ള ഭാഗത്ത് മുങ്ങിയ തോ ടെ അപകടം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് രണ്ടുപേരേയും കരക്കെത്തിച്ചത്.
തുടര്‍ന്ന് അഞ്ചങ്ങാടിയിലെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഇര്‍ഫാനെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും പന്ത്രണ്ടോടെ മരിച്ചു. മൃതദേഹം ഹയാത്ത് ആശുപത്രിയില്‍. മാതാവ് സൈനബ. സഹോദരി: ഖുമരിയ.