റെയില്‍വേ ട്രാക്കിലൂടെ ജോലിസ്ഥലത്തേക്ക് നടന്നുപോയ യുവതി തോട്ടില്‍ വീണു മരിച്ചു. ഒപ്പമു ണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് ഗുരതരമായി പരിക്കേറ്റു.വിജയരാഘവപുരം സ്വദേശി തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ(28) ആണ് മരിച്ചത്
ചാലക്കുടി : റെയില്‍വേ ട്രാക്കിലൂടെ ജോലിസ്ഥലത്തേക്ക് നടന്നുപോയ യുവതി തോട്ടില്‍ വീണു മരി ച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് ഗുരതരമായി പരിക്കേറ്റു. വിജയരാഘവപുരം സ്വദേശി തൊറാ പ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ(28) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെമ്പോത്തു പറമ്പി ല്‍ മുജീബിന്റെ ഭാര്യ ഫൗസിയ(40)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും തോട്ടിലെ ചെളിയില്‍ താണുപോവുകയായിരുന്നു. വെള്ളത്തില്‍ ഉണ്ടായിരുന്ന ഇരുമ്പു കുറ്റിയില്‍ തട്ടിയാണ് ദേവീകൃഷ്ണയ്ക്ക പരിക്കേറ്റതെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഗുരുതര പരുക്കുക ളോടെയാണ് ദേവീകൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല.പരിക്കേ ഫൗസിയ ആശുപ ത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളത ല്ലെന്നാണ് റിപ്പോര്‍ട്ട്.
ചാലക്കുടി വി ആര്‍ പുരത്തുവെച്ചാണ് അപകടം ഉണ്ടായത്. കനത്തമഴയും ഡാമുകള്‍ തുറന്നതും കാരണം റോഡിലാകെ വെള്ളക്കെട്ടായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ പോയതായിരുന്നു. രാവി ലെ പത്തോടെയാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ട് അരികിലേക്ക് മാറിനില്‍ക്കാന്‍ ശ്രമിക്കു ന്നതിനിടെ രണ്ടുപേരും വെള്ളക്കെട്ടിലേക്ക് വീഴു കയായിരുന്നു. മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ടു.










