ചരിത്ര വിജയാഘോഷത്തില്‍ ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ കുടുംബസമേതമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദം
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ആഘോഷിച്ച് ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും. പ്രവര്‍ത്തകരും നേതാക്കളും വീടുകളില്‍ ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കുവച്ചു. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തു ര്‍ച്ച ആഘോഷമാക്കിയത്. പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിജയദിനാഘോഷം.തെരുവില്‍ ഇറങ്ങിയുള്ള ആള്‍ക്കൂട്ടങ്ങളുടെ ആഘോഷം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ കുടുംബസമേതമാണ് ആഘോഷത്തില്‍ പങ്കെ ടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദം. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ തൃശൂരിലെ വീട്ടിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃ ഷ്ണന്‍ എകെജി സെന്ററിലും ദീപം തെളിയിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തു. മുന്‍ മന്ത്രി ഇപി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കെകെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 ലേതിനെക്കാളും പകിട്ടോടെയായിരുന്നു ഇത്തവ ണത്തെ എല്‍ഡിഎഫ് വിജയം. ഭരണമുന്നണിയെന്ന തലത്തില്‍ വെല്ലുവിളികള്‍ നേരിട്ടും ഒന്നൊ ന്നായി വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ അതിജീവിച്ചും തുടര്‍ഭരണത്തിലേക്ക് കടന്നിരിക്കുകയാണ് എല്‍ഡിഎഫ്.