ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 90 സീറ്റുമായി എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം തുടരുകയാണ്.
തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്. ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 90 സീറ്റുമായി എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം തുടരുകയാണ്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നല്‍കുന്നത്.
യുഡിഎഫ് 47 ഇടത്ത് മാത്രമാണ് മുമ്പില്‍ നില്‍ക്കുന്നത്. എന്‍ഡിഎ മൂന്നിടത്ത് മുമ്പില്‍ നില്‍ക്കു ന്നു. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളി ല്‍ ഇടതു മുന്നണി വ്യക്തമായ ആധിപത്യം പുലര്‍ത്തി. തൃശൂരിലെ 13 സീറ്റുകളില്‍ 12 ഇടത്തും എല്‍ ഡിഎഫ് ലീഡ് ചെയ്യുകയാണ്. തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. പാലക്കാട്ടെ 12 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും എല്‍ഡിഎഫാണ് മുമ്പില്‍. പാലക്കാട്ട് എന്‍ഡിഎ മുമ്പില്‍ നില്‍ക്കു ന്നു.
തൃത്താലയിലും മണ്ണാര്‍ക്കാട്ടും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാടും അരൂരും മാത്രമാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. പത്തനംതിട്ടയില്‍ കോന്നിയടക്കം അഞ്ചു മണ്ഡലങ്ങളിലും ഇടതു മുന്നണിയാണ് മുമ്പില്‍.